പെര്‍ഫക്ട് ശരീരത്തിനായി ഇനി നിങ്ങള്‍ ജിമ്മിലേക്ക് പോകേണ്ടതില്ല. സമീകൃത ആഹാരം ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായകരമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.
പച്ചക്കറികളും മത്സ്യവും പാലുല്‍പന്നങ്ങളും ശീലമാക്കുന്നത് വഴി ശരീരത്തില്‍ അത്ഭുതകരമായ മാറ്റം കൈവരിക്കാനാകും. കേക്ക്, പിസ്സ മുതലായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. മെഡിക്കല്‍ ഷോപ്പുകളുലും ജിമ്മിലും കയറി ഇറങ്ങുന്നതിനെക്കാള്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനുളള ഫലപ്രദമായ മാര്‍ഗം ചിട്ടയാര്‍ന്ന ഭക്ഷണശൈലി തന്നെയാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന് ഗുണകരമാണ്. സന്തുലിതമായ ആഹാരവും ജീവിത ശൈലിയും ശീലിച്ചാല്‍ ഒരു മാസത്തിനുളളില്‍ ആര്‍ക്കും പെര്‍ഫക്ട് ബോഡി കരസ്ഥമാക്കാം.