ന്യൂദൽഹി- ദൽഹിയിലെ ചരിത്രമുറങ്ങുന്ന ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിന്റെ പേര് പുനർനാമകരണം ചെയ്യാൻ ദൽഹി ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം. കഴിഞ്ഞദിവസം അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പേരാണ് ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിന് പുതുതായി ഇടുന്നത്. അടുത്തമാസം പന്ത്രണ്ടു മുതൽ ഫിറോസ് ഷാ കോട്ല ഗ്രൗണ്ട് അരുൺ ജെയ്റ്റിലി സ്‌റ്റേഡിയം എന്ന പേരിലാകും അറിയപ്പെടുക. ദൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് തീരുമാനമെടുത്തത്. ഡി.ഡി.സി.എ യുടെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു അരുൺ ജെയ്റ്റ്‌ലി. അദ്ദേഹം പ്രസിഡന്റായിരിക്കുന്ന കാലത്താണ് സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. വിരാട് കോഹ്ലി, സെവാഗ്, ഋഷഭ് പന്ത്, ഗൗതം ഗംഭീർ, ആശിഷ് നെഹ്്‌റ തുടങ്ങിയ താരങ്ങളുടെ വളർച്ചക്ക് സ്റ്റേഡിയം പങ്കുവഹിച്ചതായും ഡി.ഡി.സി.എ പറയുന്നു.