ഗാസിയാബാദ്- ഭാര്യയെ മോശമായി ചിത്രീകരിച്ച യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 31 കാരനായ യുവാവിനെയാണ് മറ്റൊരു യുവാവ് സൃഹൃതത്തുമായി ചേർന്ന് കൊലപ്പെടുത്തിയത്. തന്റെ ഭാര്യയെ കുറിച്ച് മോശമായി ചിത്രീകരിച്ചതാണ് കൊലപാതകത്തിന് കാരണം. 35 കാരായ സൈൽ സിങ്, മഹേന്ദർ സിങ് എന്നിവരാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സണ്ണിയെന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഉപേക്ഷിക്കുകയായിരുന്നു.
അജ്ഞാത മൃതദേഹം കണ്ടെത്തിയ പോലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കൊല്ലപ്പെട്ട യുവാവ് കൊലപാതകം, കവർച്ച തുടങ്ങി അഞ്ചു കേസുകളിലെ പ്രതിയായിരുന്നവെന്നു പോലീസ് പറഞ്ഞു. കൊലപ്പെട്ടായാളും പ്രതികളും തമ്മിൽ മയക്കുമരുന്ന് ഉപയോഗത്തിൽ സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ സണ്ണി യുവാവിന്റെ ഭാര്യയെക്കുറിച്ച് മോശപ്പെട്ട കമന്റ് പറഞ്ഞതോടെയാണ് ഇരുവർക്കുമിടയിൽ തർക്കം മൂർഛിച്ചത്. തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കവറിൽ പൊതിഞ്ഞ മൃതുദേഹം മറ്റൊരിടത്തേക്ക് ഉപേക്ഷിക്കാൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.