ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. അദ്ദേഹത്തിന് സി.ആര്.പി.എഫിന്റെ സുരക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മന്മോഹന് സിംഗിന്റെ മക്കള്‍ മുമ്പ് തന്നെ എസ്.പി.ജി സുരക്ഷ വേണ്ടെന്നു വെച്ചിരുന്നു.
സ്പെഷല്‍ പ്രൊട്ടക് ഷന് ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടികയുടെ വാര്‍ഷിക പരിശോധനയിലാണ് മുന്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കുന്നുണ്ട്.
പ്രധാനമന്ത്രിമാരായിരുന്ന എച്ച്.ഡി. ദേവെഗൗഡയുടെ എസ്.പി.ജി സുരക്ഷ നേരത്തെ പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണി കണക്കിലെടുത്താണു മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്.പി.ജി സുരക്ഷ നല്‍കിയിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കേണ്ട രാഷ്ട്രീയ നേതാക്കള്‍ക്ക് കമാന്‍ഡോകളെ ഏര്‍പ്പെടുത്തുന്നത്.