Sorry, you need to enable JavaScript to visit this website.

വലിയ വിജയം ജനങ്ങളില്‍ ഭീതി പരത്താന്‍ രാജീവ് ഉപയോഗിച്ചില്ല -സോണിയാ ഗാന്ധി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ഒരിക്കലും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ രാജീവ് ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
1984 ല്‍ രാജീവ് ഗാന്ധി നേടിയത് വലിയ വിജയമാണ്. എന്നാല്‍ ആ വിജയത്തെ ഉപയോഗപ്പെടുത്തി ജനങ്ങളെ ഭീഷണിപ്പെടുത്താനോ സ്ഥാപനങ്ങളെ തകര്‍ക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. വ്യത്യസ്തമായ അഭിപ്രായങ്ങളെ അടിച്ചൊതുക്കുകയോ ജനാധിപത്യ പാരമ്പര്യത്തെ അപകടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

1989ല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അന്ന് ജനവിധിയെ വിനയപൂര്‍വം ഏറ്റുവാങ്ങുകയാണ് രാജീവ് ഗാന്ധി ചെയ്തത്. അന്ന് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടു പോലും അധികാരത്തില്‍ വരാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ധാര്‍മികതയും സത്യസന്ധതയും അതിന് അദ്ദേഹത്തെ അനുവദിച്ചില്ല -സോണിയാ ഗാന്ധി പറഞ്ഞു.
ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ ആശയപരമായ സമരം തുടരുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

 

 

Latest News