തെന്നിന്ത്യൻ സൂപ്പർ താരം തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സാമൂഹ്യ മാധ്യങ്ങളിലാണ് ഇത്തരത്തിൽ വാർത്ത പ്രചരിക്കുന്നത്. സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാവും തമന്ന മലയാളത്തിൽ അരങ്ങേറുന്നതത്രേ. തമന്നയെക്കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ആർട്ട്‌സ് സ്റ്റുഡിയോ നിർമിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മിസ്റ്റർ മരുമകനാണ് സന്ധ്യ മോഹൻ ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രം.