ന്യൂദൽഹി- സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനും ഇത് ഗുണകരമാകുമെന്നാണ് വാദം. കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നു. ഈ ഹരജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
ഭീകരവാദപ്രവർത്തനങ്ങൾക്കും ലൈംഗീക ചൂഷണത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാൻ സാധിക്കുമെന്നുമാണ് കേന്ദ്ര വാദം. കേസ് അടുത്തമാസം 13ന് വീണ്ടും വീണ്ടും പരിഗണിക്കും.
കേന്ദ്രസർക്കാരിനും ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.