ന്യൂദല്‍ഹി- ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇനിയൊരു ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പാക്കിസ്ഥാന്‍ അധീന കശ്മീരിനെ കുറിച്ചു മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹരിയാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തുന്ന ജന്‍ ആശീര്‍വാദ് യാത്ര കല്‍ക്കയില്‍ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആണവായുധ പ്രയോഗ നയത്തില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തുമെന്ന് വെള്ളിയാഴ്ച രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ ഇത്രയും കാലം തുടര്‍ന്നു പോന്നിരുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായി പാക്കിസ്ഥാന്റെ പ്രതികരണങ്ങള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യയുട ആണവായുധ നയം സാഹചര്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞത്.