ഐഫോണില്‍ ലഭ്യമായ വാട്‌സാപ്പ് ഫിംഗര്‍പ്രിന്റ് ലോക്ക് ആന്‍ഡ്രോയിഡിലും ഏര്‍പ്പെടുത്തി. ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റാ അപ്‌ഡേറ്റിലാണ് (2.19.2.2.1) പുതിയ ഫീച്ചറുകള്‍. ഡിസേബിള്‍ ചെയ്തിരിക്കുന്ന ഫിംഗര്‍ പ്രിന്റ് ഫീച്ചര്‍ താല്‍പര്യമുള്ള ഉപയോക്താക്കള്‍ക്ക് എനേബിള്‍ ചെയ്യാം.
വാട്‌സാപ്പ് ചാറ്റുകള്‍ക്ക് ഇരട്ട സ്വകാര്യത ഉറപ്പുവരുത്തുന്നാണ് ഫിംഗര്‍പ്രിന്റ് ലോക്ക്. മെസേജുകളും അയച്ചയാളേയും ഉപോയക്താവിന് വേണമെങ്കില്‍ മറച്ചുവെക്കാം. ഇതിനുള്ള സൗകര്യം മെഷോ കണ്ടന്റ് നോട്ടിഫിക്കേഷനിലുണ്ട്.
ബീറ്റാ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്താല്‍ സെറ്റിംഗ്‌സില്‍ പോയി അക്കൗണ്ടില്‍ പ്രൈവസിയില്‍ ഫിംഗര്‍പ്രിന്റ് എനേബിള്‍ ചെയ്യണം.
നിലവില്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടും ഫിംഗര്‍ പ്രിന്റ് ലോക്ക് കാണുന്നില്ലെങ്കില്‍ ചാറ്റ് ബാക്കപ്പ് ചെയ്ത ശേഷം വാട്‌സാപ്പ് പതിപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ആന്‍ഡോയിഡ് മാര്‍ഷ്മല്ലോയോ അല്ലെങ്കില്‍ പുതിയ പതിപ്പുകളും ഉണ്ടായിരിക്കണം.