Sorry, you need to enable JavaScript to visit this website.

മഹാരാഷ്‌ട്ര ടിവി അവതാരക മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തു

മുംബൈ- മഹാരാഷ്‌ട്രയിൽ ടി വി അവതാരക മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തു. മറാത്തി ടി വി മേഖലയിൽ അവതാരികയായി പ്രവർത്തിച്ചിരുന്ന പ്രധന്യ പർക്കർ (40) ആണ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്‌. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനെന്നും അതിനാൽ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴുകാരിയായ മകൾ ശ്രുതിയെയാണ് ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ ഭർത്താവ് അടുത്തിടെ ബിസിനസിൽ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇവർ ഏതാനും ദിവസങ്ങളായി ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ജിമ്മിൽ പോയ അവസരത്തിലാണ് മകളെ കൊലപ്പെടുത്തി ഇവർ ആത്മഹത്യ ചെയ്‌തത്‌. ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മകൾ ശ്രുതി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

Latest News