ശ്രീനഗര്‍- കശ്മീരില്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളവരെന്ന് കരുതുന്ന 20 പേരെ ശ്രീനഗറില്‍നിന്ന് ആഗ്രയിലേക്ക് മാറ്റി. സംസ്ഥാനത്ത് വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ചരിത്രമുള്ളവരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആഗ്രയിലേക്ക് കൊണ്ടുപോയത്. വിഘടനവാദി സംഘടനകളുടെ സജീവ അംഗങ്ങളാണെന്ന് അധികൃതര്‍ പറയുന്ന ഇവരെ ആഗ്ര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിക്കുക.
കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് മിയാന്‍ ഖയ്യൂം, കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹി മുബീന് ഷാ എന്നിവരടക്കം 25 പേരെ വ്യാഴാഴ്ച വിമാനത്തില്‍ താഴ്വരയില്‍നിന്ന് പുറത്തേക്ക് കൊണ്ടു പോയിരുന്നു.
വിഘടനവാദികള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വാദിച്ച പ്രമുഖ അഭിഭാഷകനാണ് ഖയ്യൂം.