ന്യൂദൽഹി- കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ പരാമർശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരം ഒരു അയൽക്കാരെ ദൈവം ആർക്കും നൽകാതിരിക്കട്ടെ എന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. കാശ്മീർ വിഷയത്തിൽ ഇസ്ലാമാബാദിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലായിരുന്നു രാജ്‌നാഥ് സിംഗ് വിമര്‍ശനം ഉന്നയിച്ചത്.
പാക്കിസ്ഥാനെപ്പോലൊരു അയൽക്കാരെ ആർക്കും ലഭിക്കരുതെന്നും സുഹൃത്തുക്കളെ മാറ്റുന്നതുപോലെ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നതാണ് പ്രതിസന്ധിയെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
'അയൽക്കാരനെക്കുറിച്ചോർത്ത് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. എന്താണെന്നാൽ നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാൻ കഴിയും. എന്നാൽ ഒരിക്കലും ഒരു അയൽക്കാരനെ നമുക്ക് സാധിക്കില്ല. അയൽക്കാരനെ മാറ്റാനും സാധിക്കില്ല.
നമ്മെപ്പോലൊരു അയൽരാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല' മുതിർന്ന സൈനികരുടെ യോഗത്തിൽ സംസാരിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു.