ന്യൂദല്‍ഹി- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ വിദേശ കാര്യ മന്ത്രിയുമായ സുഷമ സ്വരാജ് വിട വാങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ചെയ്ത അവസാന ട്വീറ്റ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കാനായിരുന്നു.
'ജീവിതകാലം മുഴുവന്‍ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി'ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി എയിംസിലാണ് സുഷമ സ്വരാജ് അന്തരിച്ചത്. 2016ല്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ അനാരോഗ്യം കാരണം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.