Sorry, you need to enable JavaScript to visit this website.

ബംഗളുരുവിൽ വനിത യൂബർ ടാക്‌സി ഡ്രൈവറുടെ പീഡനത്തിനിരയായി

ബംഗളുരു- ബംഗളുരു നഗരത്തിൽ യൂബർ ടാക്‌സി ഡ്രൈവറുടെ പീഡനത്തിനിരയായതായി യുവതിയുടെ പരാതി. രാത്രിയിൽ യൂബർ ടാക്‌സിയിൽ കയറിയ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒടുവിൽ യുവതിയെ തിരക്കില്ലാത്ത റോഡിൽ ഇറക്കിവിടുകയും ചെയ്‌തെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. സുഹൃത്തുക്കളോടൊത്ത് രാത്രി ഭക്ഷണം കഴിച്ചു തിരിച്ചു പോകാനായി കാറിൽ കയറിയ യുവതിക്കാണ് ദുരനുഭവം. യുവതി തന്നെ സോഷ്യൽ മീഡിയയിലൂടെയാണ്‌ സംഭവം പുറത്തറിയിച്ചത്. 
      യുവതി കാറിൽ കയറിയ ഉടൻ യൂബർ ടാക്‌സി ഡ്രൈവർ മറ്റാരെയോ ഫോണിയിൽ ബന്ധപ്പെട്ട് യുവതിയെ കുറിച്ച് മോശമായി സംസാരിക്കുന്നതോടെയാണ് തുടക്കം. ഇതിനിടയിൽ ഡ്രൈവർ തനിക്കെതിരെ തിരിഞ്ഞു രാത്രി ഏഴു മണിക്ക് മുൻപ് തന്നെ ജോലി മതിയാക്കി തിരിക്കണമെന്നും സുഹൃത്തക്കളോടൊപ്പം മദ്യപിച്ച്‌ കറങ്ങി നടക്കരുതെന്നും പറഞ്ഞു. എന്നാൽ, താൻ തന്റെ ജോലി നോക്കിയാൽ മതിയെന്ന് പറഞ്ഞതോടെ എന്നെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ തുടങ്ങി. ഇതിനിടയിൽ വാഹനം പതുക്കെയാക്കിയ ഡ്രൈവർ യൂബർ ആപ്പിലെ സുരക്ഷാ ബട്ടൺ അമർത്താൻ പ്രേരിപ്പിക്കുകയും പിന്നാലെ കസ്റ്റമർ കെയറിൽ നിന്ന് ഡ്രൈവർക്ക് കോളും വന്നു. എന്നാൽ, ഡ്രൈവർ തന്നെക്കുറിച്ച് മോശമായ വിവരങ്ങളാണ് നൽകിയതെന്നും തന്നെ ബന്ധപ്പെടാൻ കസ്റ്റമർ കെയർ പ്രതിനിധികൾ ശ്രമിച്ചതുമില്ല. ഗത്യന്തരമില്ലാതെ താൻ അവരുടെ ശ്രദ്ധ തിരിക്കുന്നതിനായി ഉച്ചത്തിൽ അലറി കരയുകയായിരുന്നു. 
      തുടർന്ന് തന്നെ ബന്ധപ്പെട്ട കസ്റ്റമർ കെയർ യുവതിയോട് ഞാൻ കരഞ്ഞു പറഞ്ഞപ്പോൾ മറ്റൊരു ടാക്‌സി അയക്കാമെന്നും അവിടെ ഇറങ്ങാനും ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ കാറിൽ നിന്നറങ്ങിയില്ലെങ്കിൽ വസ്‌ത്രം വലിച്ചുകീറുമെന്നതടക്കമുള്ള ഭീഷണിയുമായി ഡ്രൈവർ എത്തുകയും ഒടുവിൽ രാത്രി 11.15 ഓടെ എന്നെ തിരക്കില്ലാത്ത റോഡിൽ ഇറക്കി രക്ഷപ്പെടുകയായിരുന്നു, എന്നാൽ, വാഹനം അയക്കാമെന്നറിയിച്ച യൂബർ കമ്പനിയുടെ വാഹനം വരുന്നതും കാത്ത് ഏറെ നേരം നിന്നെങ്കിലും വെറുതെയായെന്നു യുവതി കുറിച്ചു.  ഏതായാലും സംഭവം വിവാദമായതോടെ ഡ്രൈവറെ യൂബർ സർവ്വീസിൽ നിന്നൊവാക്കുകയും യുവതിയുടെ പണം തിരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 

Latest News