കൊല്‍ക്കത്ത- രാജ്യം കത്തുമ്പോള്‍ ഐക്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശത്ത് പോയതിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി.
ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളിലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ വിമര്‍ശം.
പോലീസിനോട് നിര്‍ദേശച്ചതു പ്രകാരം അവര്‍ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പക്ഷേ എത്ര ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകുമെന്ന് അവര്‍ ചോദിച്ചു. പോലീസ് വെടിവെച്ചിരുന്നെങ്കില്‍ 200 പേരെങ്കിലും കൊല്ലപ്പെട്ടേനെയെന്നും അവര്‍ പറഞ്ഞു. ഗുണ്ടായിസം ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഇരുസമുദായങ്ങളിലേയും നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിനെ സഹായിക്കാന്‍ പ്രദേശത്തേക്ക് 400 അര്‍ധ സൈനിക ബി.എസ്ഫ് ഭടന്മാരെ അയച്ചിരുന്നു.
ബദൂരിയയില്‍ റോഡ് ബ്ലോക്ക് ചെയ്തു കൊണ്ട് ആരംഭിച്ച പ്രതിഷേധമാണ് കലാപത്തിലെത്തിയത്. നിരവധി കടകള്‍ കത്തിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റിനെ പോലെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി തന്നെ ഭീഷണിപ്പെടുത്തിയതായി മമതാ ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു.