ഹംസ ബിന്‍ലാദിന്‍ മരിച്ചതായി യു.എസ് റിപ്പോര്‍ട്ട്; സ്ഥിരീകരണമില്ല

വാഷിംഗ്ടണ്‍- അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിന്‍ മരിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എവിടെയാണ് സംഭവമെന്നോ അമേരിക്ക കൊലപ്പെടുത്തിയതാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. യു.എസ് അധികൃതരില്‍നിന്ന് ഔദ്യോഗിക സ്ഥീരീകരണവുമില്ല.
നിലവില്‍ അല്‍ ഖാഇദക്ക് നേതൃത്വം നല്‍കുന്ന അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ഹംസ ബിന്‍ലാദിന്‍ പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഹംസ ബിന്‍ലാദിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക പത്ത് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

Latest News