Sorry, you need to enable JavaScript to visit this website.

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥ പുഴയില്‍ ചാടിയെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

മംഗളൂരു- രാജ്യത്തെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകനുമായ വി.ജി.സിദ്ധാര്‍ഥയെ കാണാനില്ല. ഉള്ളാള്‍ പാലത്തില്‍നിന്ന് ഇദ്ദേഹം നേത്രാവദി നദിയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

https://www.malayalamnewsdaily.com/sites/default/files/2019/07/30/ullalsearch.png
മംഗളൂരുവില്‍നിന്ന് ആറ് കി.മി അകലെ ഉള്ളാളില്‍ തിങ്കളാഴ്ച രാത്രി നദിയിലേക്ക് ചാടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മംഗളൂരു സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയത്. കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സിദ്ധാര്‍ഥ നദിയിലേക്ക് ചാടിയെന്ന നിഗമനത്തിലെത്തിയത്. രാത്രി എട്ട് മണിയോടെ ബംഗളൂരുവില്‍നിന്ന് എസ്‌യുവിയില്‍ മംഗളൂരുവിലെത്തിയ സിദ്ധാര്‍ഥ ഉള്ളാള്‍ പാലത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി.
സക്‌ലേഷ്പുരില്‍ പോകാനാണ് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. മാര്‍ഗമധ്യേ ഡ്രൈവറോട് മംഗളൂരുവിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഉളളാളിലേക്കും.

https://www.malayalamnewsdaily.com/sites/default/files/2019/07/30/ullalsuv.png
ഉള്ളാള്‍ പാലത്തില്‍ എത്തിയപ്പോള്‍ കാറില്‍നിന്നിറങ്ങിയ ശേഷം കാര്‍ മുന്നോട്ടെടുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നടന്നു വന്നോളാമെന്ന് പറഞ്ഞ അദ്ദേഹം വന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നു. തിരച്ചിലിനെത്തിയ ഡോഗ് സ്‌ക്വാഡ് പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ നിന്നുവെന്നും മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
25 മുങ്ങല്‍ വിദഗ്ധരടക്കം 200 പേരാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.

 

Latest News