Sorry, you need to enable JavaScript to visit this website.

ടിക്‌ടോക്ക് കമ്പനി സ്മാര്‍ട് ഫോണ്‍ നിര്‍മിക്കുന്നു

ബെയ്ജിംഗ്- ജനപ്രിയ വിഡിയോ ആപ്പായ ടിക്‌ടോക്കിനു പിന്നിലെ കമ്പനി സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നു. മറ്റൊരു ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ടിസാന്‍ ആരംഭിച്ച പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന്  ടിക്‌ടോക്ക് ഉമകളായ ബൈറ്റ്ഡാന്‍സ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്മാര്‍ടിസാനില്‍നിന്ന് ജീവനക്കാര്‍ പുതിയ പദ്ധതിയില്‍ ചേര്‍ന്നുവെന്നും പേറ്റന്റ് കരസ്ഥമാക്കിയെന്നും കമ്പനി അറിയിച്ചു. ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സ്മാര്‍ടിസാന്‍ മുന്‍ എക്‌സിക്യുട്ടീവ് വി ദേഷുവാണ് ടിക് ടോക് ഫോണ്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതെന്ന് ചൈനീസ് ഫൈനാന്‍ഷ്യല്‍ ന്യൂസ് പ്രസിദ്ധീകരണമായ കെയ്ജിംഗ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഫോണ്‍ ചൈനക്ക് പുറത്ത് വിപണിയിലിറക്കുമോ എന്ന് വ്യക്തമായിട്ടില്ല. സ്ട്രീമിംഗ് മ്യൂസിക്ക്, ടാലന്റ് കണ്ടസ്റ്റ് തുടങ്ങിയ രംഗങളിലേക്ക് കൂടി ടിക്‌ടോക്ക് ചുവടുവെച്ചിട്ടുണ്ട്. ബയ്ദു, ടെന്‍സെന്റ് തുടങ്ങിയ വന്‍കിടിക്കാരുമായി മത്സരിക്കുന്ന ടിക്‌ടോക്കിന് സ്മാര്‍ട് ഫോണ്‍ വലിയ സാധ്യതകള്‍ തുറക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

 

Latest News