ഗ്വിനിയ-വടക്കു കിഴക്കൻ ഗ്വിനിയയിൽ സ്വർണ്ണ ഖനന പ്രദേശത്തുണ്ടായ അപകടത്തിൽ രണ്ടു വയസ്സുകാരിയുൾപ്പെടെ നാലുപേർ മരിച്ചു. സിഗൂവിരി സ്വർണ്ണ ഖനന പ്രദേശത്ത് പാറ ഇടിഞ്ഞാണു അപകടം. ഇവിടെ തൊഴിലിനെത്തിയ അമ്മയോടൊപ്പം എത്തിയതായിരുന്നു രണ്ടു വയസ്സുകാരി. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അപകട സാധ്യതായുള്ളതിനാൽ ഖനനം നിർത്തി വെച്ച ഖനിയിലാണ് അപകടം. നിയന്ത്രണം മറികടന്നാണ് ഇവർ ഇവിടെ തൊഴിലെടുത്തതെന്നു റെഡ് ക്രസന്റ് അധികൃതൽ അറിയിച്ചു. സിഗൂവിരിയിൽ തന്നെ ഫെബ്രുവരിയിൽ രഹസ്യമായി ഖനന പ്രക്രിയയിൽ ഏർപ്പെട്ട 17 പേർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ഖനി അപകടം ഗ്വിനിയയിൽ വ്യാപകമാണ്. പ്രകൃതി ധാതുക്കളാൽ സമ്പന്നമായ ഇവിടെ നിറവധി ബോക്‌സൈറ്റ്, ഡയമൻഡ്‌സ്, സ്വർണ്ണ ഖനികളാണുള്ളത്.