മനില- വടക്കൻ ഫിലിപ്പൈൻസിൽ ഭൂചനലത്തിൽ വീടുകൾ തകർന്നു എട്ടു പേർ മരിച്ചു. അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബറ്റാനിസ് പ്രവിശ്യയിൽ ശനിയാഴ്ച്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ നിരവധി വീടുകൾക്ക് മറിഞ്ഞു വീഴുകയും നിരവധി റോഡുകൾ വിണ്ടു കീറി അഗാധമായ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്. കെട്ടിടങ്ങളിലും മറ്റുമായി കുടുങ്ങി കിടന്ന നിരവധിയാളുകളെ രക്ഷാ സേന ഒഴിപ്പിച്ചു. റിക്റ്റർ സ്‌കെയിലിൽ 5.4, 5.9 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങളാണ് ഉണ്ടായത്. പുലർച്ചെ 4:15 നാണു ആദ്യ ഭൂചനലം ഉണ്ടായത്. തുടർന്ന് നാല് മണിക്കൂറിന് ശേഷമാണ് ഒരു സെക്കൻഡ് നില നിന്ന രണ്ടാമത്തെ ശക്തിയായ ഭൂചലനം.
ഭൂകമ്പമൊഴികെയുള്ള പ്രകൃതി ക്ഷോഭങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നെ ബറ്റാനിസ് പ്രവിശ്യയിൽ കെട്ടിടങ്ങളും വീടുകളും അതിനെ നേരിടാനുതകുന്ന തരത്തിലാണ് നിർമ്മാണം. എന്നാൽ, ഭൂകമ്പത്തെ നേരിടാനുതകുന്ന തരത്തിൽ തയ്യാറായിയിരുന്നില്ലെന്ന് മേയർ റൗൾ ഡി സാഗൺ പറഞ്ഞു. ഭൂചനലനത്തിനു ഏറെ സാധ്യതയുള്ള റിങ് ഓഫ് ഫയർ എന്ന പ്രത്യേക മേഖലയിൽ സ്ഥിതി ചെയുന്ന ഫിലിപ്പൈൻസ് ഇടയ്ക്കിടെ ഭൂചനലത്തിനു സാക്ഷിയാകാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ തലസ്ഥാന നഗരിയായ മനിലയിലുണ്ടായ ഭൂചനലത്തിൽ 11 പേരാണ് മരിച്ചത്. റിക്റ്റർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചനമാണ് അന്നുണ്ടായത്.