ഭോപാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ നാല് ബിജെപി എംഎല്‍എമാര്‍ കൂടി തയ്യാറാണെന്ന് സ്വയംപ്രഖ്യപിത ആള്‍ദൈവവും ഇന്‍ഡോര്‍ എംപിയുമായ കമ്പ്യൂട്ടര്‍ ബാബ.നാല് ബി ജെ പി എം എല്‍ എമാര്‍ എന്നോട് ബന്ധപ്പെടുന്നുണ്ട്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ അവരെ എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കും. എപ്പോഴാണോ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെടുന്നത് അപ്പോള്‍ ഞാന്‍ അവരെ എല്ലാവരുടെയും മുന്നില്‍ കൊണ്ടുനിര്ത്തും. നാല് എം എല്‍ എമാരാണ് ഞാനുമായി ബന്ധം പുലര്‍ത്തുന്നത്. സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ -കമ്പ്യൂട്ടര്‍ബാബ പറഞ്ഞു.
നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നീ ബി ജെ പി എം എല്‍ എമാര്‍ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തതിനു പിന്നാലെയാണ് കമ്പ്യൂട്ടര്‍ ബാബയുടെ പ്രഖ്യാപനം.