സർക്കാർ സബ്‌സിഡികൾക്കും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കും ആധാർ ഇപ്പോൾ നിർബന്ധമാണ്. ബയോമെട്രിക് വിവരങ്ങളും മറ്റ് അത്യാവശ്യ വിവരങ്ങളും ഉൾക്കൊള്ളുന്ന ആധാറിലെ ഫോട്ടോകൾ മാറ്റാനും ഇപ്പോൾ അവസരമുണ്ട്.
അക്ഷയ അടക്കമുള്ള പ്രാദേശിക ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ പോയാൽ പുതിയ ഫോട്ടോകൾ ചേർക്കാം. ആധാർ കാർഡ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സൗകര്യം കൂടി ആധാർ വെബ്‌സൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.
ഫോട്ടോകൾ മാറ്റാൻ:
സ്‌റ്റെപ്പ് 1: യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിൽനിന്ന് ആധാർ എൻ റോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
സ്‌റ്റെപ്പ് 2: ആധാർ എൻറോൾ മെന്റ് സെന്ററിലെ ഉദ്യോഗസ്ഥന് പൂരിപ്പിച്ച ഫോമും ബയോമെട്രിക് വിവരങ്ങളും നൽകുക.
സ്‌റ്റെപ്പ് 3: ആധാർ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ നിങ്ങളുടെ ഫോട്ടോ എടുക്കും.
സ്‌റ്റെപ്പ് 4: 25 രൂപയും ജി.എസ്.ടിയും ഈടാക്കി നിങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും.
സ്‌റ്റെപ്പ് 5: അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പറും (യു.ആർ.എൻ) അക്‌നോളഡ്ജ്‌മെന്റും ലഭിക്കും.
സ്‌റ്റെപ്പ് 6: യു.ആർ.എൻ ഉപയോഗിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ മാറിയിട്ടുണ്ടോ എന്നു പരിശോധിക്കാം.
സ്‌റ്റെപ്പ് 7: അപ്‌ഡേറ്റ് ചെയ്ത ആധാർ കാർഡ് യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.