Sorry, you need to enable JavaScript to visit this website.

ഉപ്പയെ സംരക്ഷിക്കേണ്ട 23 വര്‍ഷം നിരപരാധിയായി ജയിലില്‍; നൊമ്പരമുണര്‍ത്തി ഒരു വിഡിയോ

ശ്രീനഗര്‍- ഇരുപത്തിമൂന്ന് വര്‍ഷം ജയിലിലടച്ച ശേഷം നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കിയ കശ്മീരി തടവുകാരന്‍ പിതാവിന്റെ ഖബറിടത്തില്‍ വീണു കിടക്കുന്ന ഫോട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
23 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം വെറുതെവിട്ട മൂന്ന് കശ്മീരി തടവുകാരിലൊരാളായ ശ്രീനഗര്‍ സ്വദേശി അലി മുഹമ്മദ് ഭട്ടാണ് എല്ലാവര്‍ക്കും നൊമ്പരക്കാഴ്ചയായത്.
ലത്തീഫ് അഹ് മദ് വാസ, മിര്‍സ നിസാര്‍ ഹുസൈന്‍ എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റുള്ളവര്‍. ലജ്പത് നഗര്‍, സംലേതി ബോംബ് സ്‌ഫോടന കേസുകളിലാണ് ഇവരെ പ്രതികളാക്കിയിരുന്നത്.

മൂന്ന് പേര്‍ നിരപരാധികളാണെന്ന് ഉറപ്പുവരുത്താന്‍ 23 വര്‍ഷമെടുത്ത നീതിന്യായ സംവിധാനം കശ്മീരികളോട് എത്രമാത്രം നീതികേട് കാണിക്കുന്നുവെന്നത് ഇതില്‍നിന്ന് വ്യക്തമാണെന്ന് തടവുകാരുടെ മോചനം സ്വാഗതം ചെയ്ത തഹ് രീകെ ഹുരിയത്ത് ചെയര്‍മാന്‍ മുഹമ്മദ്  അശ്‌റഫ് സെഹാരി പറഞ്ഞു. രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News