ലോസ് ഏഞ്ചല്‍സ്-താനിഷ്ടപ്പെടുന്ന പുരുഷന്‍ മറ്റ് സ്ത്രീകളെ നോക്കുന്നത് ഒരു കാമുകിക്കും ഇഷ്ടമല്ല. കാമുക•ാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. എന്നാല്‍ അന്യസ്ത്രീയെ ഒന്ന് നോക്കി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ തല അടിച്ച് പൊളിച്ചാലോ? അതും ഒരു ലാപ് ടോപ് ആയുധമാക്കി. അമേരിക്കയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. മിയാമിയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറിയ ഭാര്യയും ഭര്‍ത്താവും തമ്മിലായിരുന്നു കശപിശ. വിമാനത്തില്‍ കയറിയ സമയം മുതല്‍ക്ക് തന്നെ ഭര്‍ത്താവിനോടുള്ള കലിപ്പിലായിരുന്ന ഭാര്യയെ വിമാനത്തിലെ ജീവനക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് വിമാനത്തിലുള്ള മറ്റൊരു സ്ത്രീയെ ഭര്‍ത്താവ് നോക്കി എന്നാരോപിച്ച് ഇവര്‍ തമ്മില്‍ പിന്നെയും വഴക്ക് കൂടി. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴാണ് ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ ലാപ്‌ടോപ്പ് കൊണ്ടടിക്കുന്നത്. 'ഇവരെന്നെ ഉപദ്രവിക്കുന്നു' എന്ന് നിലവിളിച്ചുകൊണ്ട് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിയ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ചെന്നാണ് ഭാര്യ തലയ്ക്കടിച്ചത്. 'ഇനി മേലാല്‍ മറ്റ് സ്ത്രീകളെ നോക്കരുത്'എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയുടെ ലാപ്‌ടോപ്പ് പ്രയോഗം. ലാപ്‌ടോപ്പ് കൊണ്ടടിച്ച ശേഷം ദേഷ്യം മാറാതെ കൈകൊണ്ട് വീണ്ടും ഇവര്‍ ഭര്‍ത്താവിന്റെ തലയ്ക്കടിക്കുന്നതും കാണാം. ഇവരുടെ പ്രവൃത്തി കണ്ട് വിമാനത്തിലെ ചിലര്‍ നിലവിളിക്കുകയും, മറ്റ് ചിലര്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ഈ തമ്മില്‍തല്ല് സഹിക്കാനാകാതെ വികാരവതിയായ സ്ത്രീയെ വിമാനത്തില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.