Sorry, you need to enable JavaScript to visit this website.

ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസ്' അടുത്ത മാസം

പ്രമുഖ സംവിധായകൻ ജോഷി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും. 
അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദുമാണ് പ്രധാന കഥാപാത്രങ്ങൾ. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണിത്. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമാണ് ജോജുവിന്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദും വേഷമിടുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമിച്ച പൊറിഞ്ചു മറിയം ജോസ് ചാന്ത്‌വി ക്രിയേഷൻസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
സംഗീതം ജേക്‌സ് ബിജോയും എഡിറ്റിംഗ് ചെയ്യുന്നത് ശ്യാം ശശിധരനും കൊറിയോഗ്രഫി പ്രസന്ന സുജിത്തുമാണ്. 
ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറും. 

 

Latest News