Sorry, you need to enable JavaScript to visit this website.

മോഡിയുമായുള്ള ഭിന്നത ബന്ധത്തെ ബാധിച്ചില്ല-രാഷ്ട്രപതി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒരിക്കലും അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തെ ബാധിച്ചിച്ചിട്ടില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
പ്രസിഡന്റ് പ്രണബ് മുഖര്‍ജി-എ സ്റ്റേറ്റ്‌സ് മാന്‍ എന്ന പുസ്തകം മോഡിയോടൊപ്പം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ജീവിതം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പുസ്തകം.

തീര്‍ച്ചയായും പല കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും ബന്ധത്തെയോ പ്രവര്‍ത്തനത്തെയോ ബാധിച്ചില്ല- അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി മുഖര്‍ജിയോടൊപ്പമുള്ള പ്രവര്‍ത്തനം അനുസ്മരിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡി വികാരാധീനനായി.
രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖര്‍ജി തന്നെ ചേര്‍ത്തുനിര്‍ത്തിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എപ്പോഴും പ്രണബ് മുഖര്‍ജി ഉപദേശിക്കാറുണ്ടെന്നും മോഡി പറഞ്ഞു.

 

Latest News