ജറൂസലം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായില്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്ന മുഖ്യവിഷയങ്ങളിലൊന്ന് സൈബര്‍ സുരക്ഷയായിരിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു.
ഇസ്രായിലില്‍നിന്നാണെന്ന് പറയുമ്പോള്‍ മോശം വിചാരിച്ചിരുന്ന കാലം മാറി. ഇപ്പോള്‍ ഇസ്രായിലി കമ്പനിയാണെന്ന് അഭിമാനത്തോടെ പറയാം.
സൈബര്‍ സുരക്ഷയെ കുറിച്ചോ ആധുനിക സാങ്കേതിക വിദ്യയെ കുറിച്ചോ പറയുമ്പോള്‍ മൊത്തം ലോകത്തിന് ഇന്ന് നമ്മെ ആവശ്യമാണ്- തെല്‍അവീവ് യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ വീക്ക് 2017 സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിമാരില്‍ ഒരാളായ മോഡി സൈബര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇസ്രായിലുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ ത്രിദിന ഇസ്രായില്‍ സന്ദര്‍ശനം നാളെയാണ് ആരംഭിക്കുന്നത്.
സുഹൃത്ത് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ ഇസ്രായിലിന് ലോകത്തുളള സ്വീകാര്യതയാണ് വ്യക്തമാകാന്‍ പോകുന്നതെന്നും നെതന്യാഹു പറഞ്ഞു.