മുംബൈ-പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നും, പ്രിയങ്ക ചോപ്രയുടെ പ്രവൃത്തിയ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത് അങ്ങനാണ്. മുമ്പ് പുകക്കെതിരെ വലിയ വാചകം അടിച്ച ആളാണ് സിഗരറ്റ് വലിച്ചു തള്ളുന്നതെന്നെന്നാണ് വിമര്‍ശനം. മിയാമി ബീച്ചില്‍ അമ്മയ്ക്കും ഭര്‍ത്താവിനും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രമാണ് പുറത്തുവന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് പ്രിയങ്ക അമേരിക്കയില്‍ എത്തിയത്. ജൂലൈ 18 നായിരുന്നു താരത്തിന്റെ
പിറന്നാള്‍.വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നു ഇത്. എന്നാല്‍ പിറന്നാള്‍ ആഷോഷത്തിന് പിന്നാലെ ബീച്ചില്‍ നിന്നുമുള്ള പ്രിയങ്കയുടെ ചിത്രത്തെ വിടാതെ വിമര്‍ശിക്കുകയാണ് ട്രോള•ാര്‍.
ചിത്രത്തില്‍ പ്രിയങ്ക സിഗരറ്റ് വലിക്കുന്നുണ്ട്. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. 2010ല്‍ പുകവലി എന്തൊരു അസഹനീയമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. മലിനീകരണം ഒഴിവാക്കാന്‍ പടക്കങ്ങള്‍ പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കണം എന്ന താരത്തിന്റെ പഴയ വീഡിയോയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചെറുപ്പത്തില്‍ തനിക്ക് ആസ്ത്മയുള്ളതായും താരം വീഡിയോയില്‍ അന്ന് പറഞ്ഞിരുന്നു.
സിഗരറ്റ് വലിക്കുമ്പോള്‍ ആസ്ത്മയില്ലേ എന്നാണ് ട്രോള•ാര്‍ പ്രിയങ്കയോട് ചോദിക്കുന്നത്. പഴയ വീഡിയോ അടക്കം പങ്കുവെച്ചാണ് താരത്തെ പലരും വിമര്‍ശിക്കുന്നത്. അവസരവാദിയാണ് പ്രിയങ്കയെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.