ടെഹ്‌റാന്‍- ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോയില്‍ ഇറാന്‍ പതാക ഉയര്‍ത്തിയ വിഡിയോ ദൃശ്യം ഇറാന്‍ ഔദ്യോഗിക ടി.വി പുറത്തുവിട്ടു. ഇറാന്‍ വിപ്ലവ ഗാര്‍ഡ് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ തെക്കന്‍ തീരത്തെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് നങ്കൂരമിട്ടിരിക്കുന്നത്.
യു.കെ പതാകക്കു കീഴിലുള്ള സ്വീഡിഷ് ചരക്കു കപ്പലാണിത്. കപ്പലിനു ചുറ്റും ഒരു പട്രോള്‍ ബോട്ടും ഹ്വസ്വ വിഡിയോ ഫൂട്ടേജില്‍ കാണാം. പ്രസ് ടി.വി പോസ്റ്റ് ചെയ്ത വിഡിയോയില്‍ കപ്പലിന്റെ മുകള്‍ തട്ടില്‍ ആളുകളും ദൃശ്യമാണ്.
ഇറാന്‍ ഷിപ്പിംഗ് ബോട്ടില്‍ ഇടിച്ച് കപ്പല്‍ അപകടം വരുത്തിയെന്ന് ഞായറാഴ്ച ആരോപിച്ചിരുന്നു. 18 ഇന്ത്യക്കാരും മൂന്ന് റഷ്യക്കാരും ഒരു ലാത് വിയന്‍ പൗരനുമണ് കപ്പിലിലുള്ളത്. ഇവരെ ചോദ്യം ചെയ്യുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇസ് ന റിപ്പോര്‍ട്ട് ചെയ്തു.