തെലങ്കാന- സഹോദരി ഭർത്താവിനെ നിഷ്ട്ടൂരമായി കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി യുവതിയുടെ സഹോദരങ്ങൾ പോലീസിൽ കീഴടങ്ങി. തെലങ്കാനയിലെ നാൽഗൊണ്ടയിലെ നമ്പള്ളി പോലീസ് സ്റ്റേഷനു കീഴിലാണ് കൊലപാതകം അരങ്ങേറിയത്. സഹോദരി ഭർത്താവായ സദ്ദാം (26) ആണ് ഭാര്യാ സഹോദരന്മാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ സഹോദരന്മാരായ ഇർഫാൻ, ഗൗസ് എന്നിവരാണ് പ്രതികൾ. സദ്ദാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികൾ അരിവാൾ ഉപയോഗിച്ച് അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. രണ്ടു വർഷമായി ഇവർക്കിടയിൽ കുടുംബ വഴക്ക് സ്ഥിരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൂടുതൽ അന്വേഷങ്ങൾക്ക് ശേഷമേ വിശദ വിവരങ്ങൾ പുറത്തു പറയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് നീക്കി.