ഏതു ഭാഷയും ഉപയോക്താവിന്റെ ശബ്ദത്തില്‍ തന്നെ കേള്‍പ്പിക്കുന്ന ത്രി ഡി ഹോളോഗ്രാം സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്. ലേസര്‍ പ്രകാശധാരയുടെ പ്രകിരണത്താല്‍ രൂപപ്പെടുത്തുന്ന ത്രിമാന ഛായാചിത്രമാണ് ഹോളോഗ്രാം.
നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. അതായത് നിങ്ങളുടെ ത്രിമാന ചിത്രം നിങ്ങളുടെ അതേ ശബ്ദത്തില്‍ ഇതര ഭാഷകള്‍ സംസാരിക്കും.
മൈക്രോസോഫറ്റ് എക്‌സിക്യുട്ടീവ് ജൂലിയ വൈറ്റിന്റെ ഹോളോഗ്രാം ഒരു ഇംഗ്ലിഷ് പ്രഭാഷണം വൈറ്റിന്റെ അതേ ശബ്ദത്തില്‍ ജാപ്പനീസ് ഭാഷയില്‍ കേള്‍പ്പിച്ചു.
പ്രസംഗം ജാപ്പനീസ് ഭാഷയിലേക്ക് തര്‍ജമ ചെയ്തശേഷം ന്യൂറല്‍ ടെക്സ്റ്റ് ടു സ്പീച്ച് ഉപയോഗിച്ച് വൈറ്റിന്റെ ശബ്ദത്തില്‍ യഥാര്‍ഥ പ്രസംഗമായി കേള്‍പ്പിക്കുകയാണ് ചെയ്തതെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി.