റാഞ്ചി- ബീഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ ജാര്‍ഖണ്ഡിലെ ബിജെ.പി നേതാവ് അറസ്റ്റില്‍. സംഭവം നടന്ന രാംഗഢിലെ ബിജെപിയുടെ മീഡിയ ഇന്‍ചാര്‍ജ് നിത്യാനന്ദ് മഹ്‌തോയാണ് പിടിയിലായത്. പാര്‍ട്ടി ജില്ലാ നേതാവിന്റെ വസതിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Read More: മോഡിയും ബീഫ് കൊലകളും; വിചിത്ര വാദങ്ങളുമായി അമിത് ഷാ
സംഭവം അന്വേഷിക്കാനാണ് അവിടെ ചെന്നതെന്നും നിരപരാധിയാണെന്നും മഹ്‌തോ പറഞ്ഞു. സംഭവത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂണ്‍ 29 നാണ് ബജാര്‍ടന്‍ഡ് ഗ്രാമത്തില്‍ മാരുതി വാനില്‍ പശുവിറച്ചിയുണ്ടെന്ന് ആരോപിച്ച് അലിമുദ്ദീന്‍ അസ്ഗര്‍ അന്‍സാരിയെന്ന വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. മാരുതി വാന്‍ കത്തിക്കുകയും ചെയ്തിരുന്നു. ഒരു സംഘമാളുകല്‍ വാന്‍ തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ വലിച്ചു പുറത്തിറക്കി തല്ലിക്കൊല്ലുകയായിരുന്നു. 12 പേര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ബിജെപി നേതാവടക്കം മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Read More പശു ഭീകരർക്കെതിരെ താക്കീതുമായി വീട്ടമ്മമാർ
മാംസവ്യാപാരികള്‍ക്കിടെയിലെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. തന്റെ ഭര്‍ത്താവ് ബീഫ് വില്‍പന നടത്തിയിരുന്നില്ലെന്ന് അന്‍സാരിയുടെ വിധവ മറിയം ഖാത്തൂന്‍ പറഞ്ഞിരുന്നു.