ലണ്ടന്‍- ഹെര്‍ട്ട്ഫഡ്ഷയറിലെ സ്റ്റീവനേജില്‍ കുട്ടികളോടിച്ച റേസിംഗ് കാര്‍ മറ്റൊരു കാറിലിടിച്ച് 14 പേര്‍ക്ക് പരിക്ക് പറ്റി. കാര്പ്രദര്ശനം കണ്ടു നില്ക്കുകയായിരുന്നവരുടെ ഇടയിലേക്കാണ് കാറുകള്‍ ഇടിച്ചുകയറിയത്. മറ്റാരു കാറിനെ ഇടിച്ചു തെറിപ്പിച്ച നീല നിറത്തിലുള്ള കാര്‍ എ602ന് അരികില്‍ പ്രദര്‍ശനം കണ്ടുനിന്നവര്ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. 14 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. പലരുടെയും നില ഗുരുതരമാണ്. നൂറുകണക്കിനുപേരാണ് എത്തിയിരുന്നത്.
മെല്ലെ നീങ്ങുകയായിരുന്ന കാറിനെ പെട്ടെന്ന് മറികടക്കാന്‍ ശ്രമിച്ച കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളെ കാറിനടിയില്‍ നിന്ന് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
പരിക്കേറ്റ 12 പേരെ ഹെര്‍ട്ട്ഫഡ്ഷയറിലെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിയതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. കാര്‍ പാഞ്ഞുകയറിയപ്പോള്‍ അഞ്ച് കുട്ടികളെങ്കിലും തെറിച്ചുപോകുന്നത് കണ്ടതായി ദൃക്സാക്ഷി പറഞ്ഞു. 14നും 17നും മധ്യേ പ്രായമുള്ള കുട്ടികളാണ് പരിക്കേറ്റവരിലേറെയും. റോഡരികിലും
റോഡിന്റെ മധ്യത്തിലുമായി 250 കൗമാരക്കാരെങ്കിലും ഉണ്ടായിരുന്നു.30ഓളം ആംബുലന്‍സുകളും ഒരു ഹെലിക്കോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്ന് അധികൃതര്‍ പറഞ്ഞു. അപകടസരമായ വേഗതയിലായിരുന്നു ഇടിച്ച കാറെന്ന് വീഡിയോയില്‍ വ്യക്തമാണ്