ന്യൂദില്ലി- രണ്ടു ക്യാമറകൾ ഉൾകൊള്ളുന്ന പുതിയ മോഡൽ മൊബൈൽ ഓപ്പോ ഇന്ത്യൻ വിപണിയിലിറക്കി. ഫുൾ എച്ച് ഡി കാഴ്ച്ച സമ്മാനിക്കുന്ന മൊബൈൽ വിൽപ്പന ശനിയാഴ്ചയാണ് ആരംഭിക്കുകയെന്നു കമ്പനി അറിയിച്ചു. ഒക്റ്റ കോർ മീഡിയ ടെക് ഹീലിയോ P70 ചിപ്പ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോണിന് 125 ജി ബി മെമ്മറി കപ്പാസിറ്റിയാണ് ഉൾക്കൊള്ളുന്നത്. കളർ ഒഎസ് 6 പ്ലാറ്റ്‌ഫോമിലുള്ള ഫോൺ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയായിരിക്കും സമ്മാനിക്കുക. 4 ജിപി റാമിന്റെ 125 ജിബി മെമ്മറി ഫോണിന് 15,490 രൂപയാണ് വില. സമാനമായ സാംസങ് ഗ്യാലക്സി M30, ഹോണർ 10 ലൈറ്റ്, റിയൽമി 3പ്രൊ, റെഡ്‌മി നോട്ട് 7 പ്രൊ എന്നിവയുമായാണ് ഓപ്പോ A9 പ്ലസ് മത്സരിക്കുന്നത്.