മുംബൈ- ഇപ്പോള്‍ യുവജനങ്ങള്‍ക്കിടയില്‍ വൈറലായി മാറിയ ആപ്ലിക്കേഷനാണ് ഫെയ്‌സ് ആപ്പ്. മുഖത്ത് പലവിധ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ 2017 ജനുവരിയിലാണ് അവതരിപ്പിക്കപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫെയ്‌സ് ആപ്പ് യുവജന ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
റഷ്യന്‍ ഡെവലപ്പര്‍മാര്‍ നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫെയ്‌സ് ആപ്പ് ലഭ്യമാണ്.
വിവധ ഫില്‍റ്ററുകള്‍ ഫെയ്‌സ് ആപ്പില്‍ ലഭ്യമാണ്. ഇതില്‍ ഇപ്പോഴത്തെ മുഖം പ്രായമായാല്‍ എങ്ങനെയായിരിക്കുമെന്ന് കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്.ഫെയ്‌സ് ആപ്പ് ഒരു സൗജന്യ ആപ്ലിക്കേഷന്‍ അല്ല. മൂന്ന് ദിവസം മാത്രമേ ഇത് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കൂ. ഐഒഎസ്സ് പതിപ്പില്‍ ഇതിന് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് 1699 രൂപയാണ്.
2017ല്‍ പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷന്‍ അന്ന് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നെങ്കിലും ഫെയ്‌സ് ആപ്പ് ഫില്‍റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.