ലഖ്‌നൗ- മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന പുതിയ സമ്പ്രദായം ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപിക്കുകയാണെന്നും ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി.
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസഫര്‍നഗറില്‍ പള്ളി ഇമാമിനെമര്‍ദിച്ച സംഭവത്തില്‍ 12 യുവാക്കള്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് ബി.എസ്.പി അധ്യക്ഷയുടെ പ്രതികരണം.
മതമന്ത്രങ്ങള്‍ ചൊല്ലിക്കുന്ന പ്രവണത കൂടുതല്‍ അക്രമോത്സുകമായാണ് പ്രചരിക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.