ലക്നൗ- ഉത്തര്‍പ്രദേശിൽ സ്കൂളിന് മുകളിൽ വൈദ്യുത ലൈൻ പൊട്ടിവീണു 51 കുട്ടികൾക്കു ഷോക്കേറ്റു. ബാൽറാംപൂരിൽ നയാ നഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്കൂളിനു മുകളിലേക്കാണ് വൈദ്യുത ലൈൻ പൊട്ടി വീണത്. ഹൈടെൻഷൻ വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഷോക്കേറ്റ വിദ്യാർത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്കൂള്‍ കോമ്പൗണ്ടിൽ മഴവെള്ളം കെട്ടികിടന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേൽക്കാൻ ഇടയായതെന്ന് ജില്ലാ മജിസ്ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ബന്ധപ്പെട്ട ജൂനിയര്‍ എഞ്ചിനീയർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.