മുംബൈ-മുന്‍ കാമുകനായ നടന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നടി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പ്രമുഖ അഭിനേത്രിയും മോഡലുമായ യുവതിയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് നടന്‍ താനുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നാണ് നടിയുടെ പരാതി. 26കാരിയായ നടി തന്റെ മുന്‍ കാമുകനും അഭിനേതാവും മോഡലും കൂടിയായ 34കാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 2017ല്‍ ഒരു ഷൂട്ടിംഗിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയമാവുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പ്രതിയായ യുവാവ് നോയിഡ നിവാസിയാണ്. ദിവസവും കാമുകിയെ കാണാനായി മുംബൈയില്‍ എത്തും. പലപ്പോഴും വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പിന്നീട് യുവാവ് വിവാഹത്തെ കുറിച്ച് പറയാതെ ഒഴിഞ്ഞ് മാറാന്‍ തുടങ്ങി. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടകാര്യം യുവതി മനസിലാക്കിയത്. എന്നാല്‍ പിന്നീട് പ്രതി തന്നോട് തന്റെ സുഹൃത്തുക്കളില്‍ നിന്നും അകലം പാലിക്കാനും പുരുഷ•ാര്‍ക്ക് ഒപ്പം ഒന്നിച്ച് അഭിനയിക്കരുതെന്നും ആവശ്യപ്പെട്ടതായി നടി പറയുന്നു. നടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (ി), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. നടന്‍ ഇപ്പോള്‍ മുംബൈയിലില്ലെന്നും തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറയുന്നു .