Sorry, you need to enable JavaScript to visit this website.

യന്ത്ര ഊഞ്ഞാൽ തകർന്നു രണ്ടു മരണം, 15 പേർ ഗുരുതരാവസ്ഥയിൽ

അ​ഹ​മ്മ​ദാ​ബാ​ദ്- ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ലെ യന്ത്ര ഊ​ഞ്ഞാ​ൽ ത​ക​ർ​ന്ന് വീണ് ര​ണ്ട് പേ​ർ മ​രി​ച്ചു. അഹമ്മ​ദാ​ബാ​ദി​ലെ കാ​ൻ​ക​രിയ​യി​ൽ ഞാ​യ​റാ​ഴ്ച​ നടന്ന അ​പ​ക​ടത്തിൽ 27 പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ഇതിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്.  അഹമ്മദാബാദിലെ കാൻകാരിയ തടാകത്തിനു സമീപമുള്ള പാർക്കിൽ വെകീട്ടാണ്‌ സംഭവം. മ​നാ​ലി രാ​ജ​വാ​ടി, മു​ഹ​മ്മ​ദ് ജാ​വേ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
     32 സീറ്റുള്ള യ​ന്ത്ര ഊഞ്ഞാൽ പ്ര​വ​ർ​ത്തി​ച്ചു കൊണ്ടിരിക്കെ പ്രധാന പൈപ്പിന്റെ ഷാഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഇതോടെ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ തൂ​ണി​ൽ ഇ​ടി​ക്കു​ക​യും താഴേക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൈപ്പ് പൊട്ടാനുണ്ടായ സാഹചര്യം ഫോറൻസിക് സയൻസ് ലബോറട്ടറി അന്വേഷിക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ചീഫ് ഫയർ ഓഫീസർ എം എഫ് ദസ്തൂർ പറഞ്ഞു.

Latest News