Sorry, you need to enable JavaScript to visit this website.

വൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡെ നാളെ തുടങ്ങും

ബംഗളുരു- ഓഫറുകളുടെ പെരുമഴയുമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആമസോൺ പ്രൈം ഡെ നാളെ തുടങ്ങും. മൊബൈൽ ഫോണുകൾ, അതിനോടനുബന്ധിച്ച വസ്‌തുക്കൾ അടക്കം നിരവധി ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ രണ്ടു ദിവസങ്ങളിൽ ലഭ്യമാകുമെന്നും ആമസോൺ അറിയിച്ചു. നിരവധി ഓഫറുകൾ ഇവരുടെ ഡെഡിക്കേറ്റഡ് പേജിൽ ഇതിനകം തന്നെ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രൈം ഡെ ഓഫർ മേളയിൽ വിവിധ കമ്പനികളുടെ പുതിയ ഉൽപ്പന്നങ്ങളും വിപണിയിലെത്തും. വിവിധ മൊബൈൽ കമ്പനികളുടെ വിവിധ മോഡലുകളുടെ വിവിധ പുതിയ പതിപ്പുകൾ പ്രൈം ഡെ ഓഫറിൽ പുറത്തിറങ്ങും. 
            ആയിരം രൂപ വിലക്കുറവിൽ  സാംസങ് ഗാലക്‌സി എം 13990 രൂപക്കും ഹോണർ 8 സി 7999 രൂപക്കും 16999 രൂപയുണ്ടായിരുന്ന ഷവോമി എം ഐ A2 9999 രൂപക്കും ലഭ്യമാകും. 31000 രൂപ വിലയുള്ള വൺപ്ലസ് 6T  27,999 രൂപയിലും 26,999 വില വരുന്ന നോക്കിയ 8.1 മോഡൽ 18,499 രൂപക്കും 60,000 രൂപയോളം വിലവരുന്ന എൽ ജി V40 39,990 രൂപ വിലയിലും തുടക്കത്തിൽ 37,999 വിലയുണ്ടായിരുന്ന ഹോണർ വ്യൂ 20 27,990  രൂപക്കും ലഭ്യമാകുന്നതടക്കം നിരവധി ഓഫറുകളാണ് നാളെയും മറ്റന്നാളുമായി രണ്ട് ദിവസങ്ങളിൽ നടക്കുന്ന ആമസോൺ പ്രൈം ഡെയിൽ ലഭ്യമാകുക. കൂടാതെ, നിരവധി എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാകും. 

 

Latest News