പനാജി- കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് എം.എല്‍.എ.മാരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും.
പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്‌ലേകറിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യിലേക്ക് കൂറുമാറിയത്.
ഇവരില്‍ മൂന്നുപേരും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയുമാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ലോബോയാണ് 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്കു മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം അഞ്ചായി കുറഞ്ഞു.
ബി.ജെ.പി.യുടെ അംഗബലം 27 ആയി ഉയരുകയും ചെയ്തു.
പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്താനായി നിലവിലെ നാലു മന്ത്രിമാരോട് രാജിവെക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ സഖ്യകക്ഷികളില്‍നിന്നുള്ളവര്‍ക്കാണ് സ്ഥാനം നഷ്ടമാകുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ (ജി.എഫ്.പി.) മന്ത്രിമാരെയെല്ലാം ഒഴിവാക്കുമെന്നാണ് സൂചന.
2017 ഫെബ്രുവരിയില്‍ സര്‍ക്കാരുണ്ടാക്കിയതുമുതല്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് പ്രാദേശിക പാര്‍ട്ടിയായ ജി.എഫ്.പി.