പോർട്ട് മോഴ്സ്ബി- പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനം തീരമേഖലയെയാണു കുലുക്കിയത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ ചലനത്തിന്റെ പ്രഭവ കേന്ദ്രം അറാവയ്ക്കു 174 കിലോമീറ്റർ വടക്ക് 459.9 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തുടർച്ചയായി ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും ഉണ്ടാകാറുള്ള പസഫിക് സമുദ്രത്തിലെ റിംഗ് ഓഫ് ഫയർ എന്ന മേഖലയിൽ ഉൾപ്പെട്ട രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്നതിനെ തുടർന്നാണ് ഇവിടം റിംഗ് ഓഫ് ഫയർ എന്നാണറിയപ്പെടുന്നത്. സുനാമി സാധ്യത മുന്നറിയിപ്പ് നൽകിയിട്ടില്ല.