കൊല്‍ക്കത്ത-യാത്രക്കിടെ ഊബര്‍ ഡ്രൈവര്‍ കൈയേറ്റത്തിന് ശ്രമിച്ച് കാറില്‍ നിന്ന് ഇറക്കി വിട്ടതായി ബംഗാളി നടി സ്വസ്തിക ദത്ത. സ്വാസ്തിക ദത്തയുടെ പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ ജംഷദിനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. ഡ്രൈവറുടെ ചിത്രവും ഫോണ്‍ നമ്പറും വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രവുമടക്കം സ്വസ്തിക ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'ഷൂട്ടിങിന് പോകാനായിരുന്നു ഊബര്‍ ബുക്ക് ചെയ്തത്. പെട്ടെന്ന് പാതിവഴിയില്‍ വെച്ച് അയാള്‍ യാത്ര റദ്ദാക്കി എന്നോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്വസ്തിക ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തര്‍ പഞ്ചാനയില്‍ ഇ.എം ബൈപ്പാസിലെ ദേവ്ദാസ് റെസ്‌റ്റോറന്റിന് മുന്നില്‍ വെച്ച് ബുധനാഴ്ച രാവിലെ 8.15നും 8.45നും മധ്യേ ആയിരുന്നു സംഭവമെന്ന് സ്വസ്തി പറയുന്നു.
ഡ്രൈവറുടെ നിര്‍ദേശം അവഗണിച്ചതോടെ അയാള്‍ കാര്‍ തിരിച്ച് അയാളുടെ പ്രദേശത്തേക്ക് എന്നെ കൊണ്ടുപോയി. തുടര്‍ന്ന് എന്നെ അപമാനിക്കാന്‍ തുടങ്ങി. അയാള്‍ കാറില്‍ നിന്ന് ഇറങ്ങി ഞാനിരുന്ന ഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ടു. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി. അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തി' സ്വാസ്തിക വ്യക്തമാക്കി.