ന്യൂദല്‍ഹി- സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് രാഹുല്‍ ആര്‍ട്ടിക്കിള്‍ 15 കാണുന്ന വീഡിയോ. വിഐപി പരിവേഷങ്ങളൊന്നുമില്ലാതെ ദഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാനെത്തിയ രാഹുലിനെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ചര്‍ച്ചയായത്.
ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണും കൊറിച്ച്, കൂടെയിരിക്കുന്ന ആള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്ന രാഹുലിന് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ തികച്ചും സാധാരണ മനുഷ്യനായിരുന്ന് സിനിമ കാണുന്നതാണ് ഇതിനുകാരണം.
ജാതിവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ആര്‍ട്ടിക്കിള്‍ 15 സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിന്‍ഹയാണ്. ആയുഷ്മാന്‍ ഖുറാനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് സിനിമ ഓടുന്നത്.