മുംബൈ 'ദേവ്ഡി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാഹി ഗില്‍. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി വാര്‍ത്തകളിലെ താരമാകുകയാണ് മാഹിയിപ്പോള്‍.
അവിവാഹിതയായ തനിക്ക് രണ്ടര വയസുകാരിയായ ഒരു മകളുണ്ടെന്നും വെറോനിക്ക എന്നാണ് കുഞ്ഞിന്റെ പേരെന്നുമാണ് മാഹി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. തനിക്കൊരു പ്രണയമുണ്ടെന്നും മാഹി പറയുന്നു.
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മകളുടെ അമ്മയായതില്‍ അഭിമാനമുണ്ടെന്നും വിവാഹം ചെയ്യാന്‍ തോന്നുമ്പോള്‍ ഉറപ്പായും അത് ചെയ്യുമെന്നും താരം പറയുന്നു. കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയുമാകാമെന്നും അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും നാല്‍പത്തിമൂന്നുകാരിയായ താരം പറയുന്നു. വിവാഹം മനോഹരമായ ഒന്നാണ്, എന്നാല്‍ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തീര്‍ത്തും വ്യക്തിപരമാണെന്നും മാഹി പറഞ്ഞു. ജിമ്മി ഷെര്‍ഗില്ലിനൊപ്പമുളള ഫാമിലി ഓഫ് താക്കുര്‍ഗഞ്ചാണ് മാഹി ഗില്ലിന്റേതായിപുറത്തിറങ്ങാനുള്ള ചിത്രം.