ഫ്‌ളോറിഡ- പലപ്പോഴും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ചില റൈഡുകള്‍ കാണുമ്പോള്‍ നാം ചിന്തിക്കാറില്ലെ ഇതങ്ങു പെട്ടെന്ന് നിന്നുപോയാലോ. എന്നാ എന്താ ചെയ്യുക എന്നൊക്കെ. എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍. അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വൈദ്യുതി ബന്ധം തകരാറിലായതാണ് പ്രശ്‌നമായത്. വൈദ്യുതി ചതിച്ചതോടെ ആകാശ തൊട്ടിലില്‍ കയറിയ റൈഡര്‍ 55 അടി ഉയരത്തില്‍ കുടുങ്ങി. ഇയാള്‍ക്ക് പരിക്കേറ്റിട്ടില്ലെങ്കിലും ഉയരത്തില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ റൈഡറെ രക്ഷിച്ചതായി ബേ കൗണ്ടി ഫയര്‍ റസ്‌ക്യു ട്വീറ്റ് ചെയ്തു.