ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയാ വാര്യർ -ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ. അഡാർ ലവിനു ശേഷം മലയാളത്തിൽ പ്രിയയുടെ മലയാള ചിത്രങ്ങളൊന്നും പുറത്തു വന്നില്ലെങ്കിലും താരം ബോളിവുഡിലെത്തി -ശ്രീദേവി ബംഗ്ലാവിലൂടെ. അതു കഴിഞ്ഞ് തെലുങ്കിലേക്കാണ് പ്രിയ പോകുന്നത്.
നിതിൻ നായകനാവുന്നന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. നിതിൻ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചും നായികമാരെ കുറിച്ചുമുള്ള വാർത്ത പുറത്തു വിട്ടത്. യെലോടി ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം കീരവാണി.
മലയാളത്തിൽ തുടർന്ന് അഭിനയിച്ചില്ലെങ്കിലും ഗായികയായി പ്രിയ എത്തുന്നുണ്ട്. റിലീസ് ആവാൻ പോകുന്ന ഫൈനൽസിൽ നരേഷ് അയ്യർക്കൊപ്പം ഡ്യുവറ്റാണ് പ്രിയ പാടുന്നത്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങിയിരുന്നു.