ജയ്പുർ - മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതൻ 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു. ജയ്പൂരിൽ ശാസ്ത്രി നഗറിലാണ് സംഭവം.
ഞായറാഴ്ച കാണാതായ കുട്ടിയെ പീഡിപ്പിച്ച നിലയിൽ വീടിനു പരിസരത്തു നിന്ന് തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നിൽ ആളുകൾ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങി. പോലീസെത്തിയാണ് ക്രമസമാധാനം പുനഃസ്ഥാപിച്ചത്.
കേസ് രജിസ്റ്റർ ചെയ്തു പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് എ.ഡി.ജി.പി ജംഗ ശ്രീനിവാസ് റാവു അറിയിച്ചു.