ന്യൂദല്‍ഹി-ബോളിവുഡ് നടി സൈറ വസീമിന്റെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. മതാചാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചക്രപാണി ഹിന്ദു നടിമാര്‍ അവരെ കണ്ട് പഠിക്കണമെന്നും പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ചക്രപാണിയുടെ പ്രസ്താവന. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്നായിരുന്നു ചക്രപാണിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് താന്‍ അഭിനയം നിര്‍ത്തുകയാണെന്നറിയിച്ച് ദംഗല്‍ എന്ന സിനിമയിലൂടെ പ്രശസ്തയായ സൈറ വസീം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിപ്പെഴുതിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്ന് സൈറ പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ലെന്നും ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ലെന്നുമാണ് സൈറ പറഞ്ഞത്.