മുംബൈ- അനില്‍ അംബാനി വലിയ കടക്കെണിയില്‍ ആണ്. ഒരു ഘട്ടത്തില്‍ ലോകത്തിലെ ആറാമത്തെ ധനികനായിരുന്ന അനില്‍ ഇപ്പോള്‍ ശതകോടീശ്വര പട്ടികയില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ടിരിക്കുകയാണ്. കമ്പനി ആസ്ഥാനം വിറ്റ് കടം വീട്ടുന്നതിനെ കുറിച്ചാണത്രെ അനില്‍ അംബാനി ഇപ്പോള്‍ ചിന്തിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ലീസിന് നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുകൊണ്ട് മാത്രം കടങ്ങള്‍ വീട്ടാനാവില്ലെന്ന് ഉറപ്പാണ്. മറ്റ് വഴികളെ കുറിച്ചും അനില്‍ അംബാനി ആലോചിക്കുന്നുണ്ട്. എന്തായാലും അനില്‍ അംബാനിയുടെ കുരുക്കുകള്‍ അഴിക്കുക അത്ര എളുപ്പമാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനം വില്‍ക്കുന്നു സാന്റക്രൂസിലുള്ള റിലയന്‍സ് സെന്റര്‍ ആണ് വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ അനില്‍ അംബാനി ആലോചിക്കുന്നത്. ഏഴ് ലക്ഷം ചതുരശ്ര അടിയില്‍ ഉള്ളതാണ് ഈ കെട്ടിടം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. രണ്ടായിരം കോടി വരെ സാന്റാക്രൂസിലെ റിലയന്‍സ് സെന്ററിന് വിപണി വില പ്രകാരം ആയിരത്തി അഞ്ഞൂറ് കോടി മുതല്‍ രണ്ടായിരം കോടി രൂപ വരെ ലഭിച്ചേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.